20
Feb 2019
Wednesday
Kuttanadu

തെലങ്കാനയിലെ ബസ് അപകടം; മരണം 45ആയി

accident

തെലങ്കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 45ആയി. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 62പേര്‍ ബസ്സിലുണ്ടായിരുന്നു. മലയിലെ അവസാനത്തെ വളവില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. നാല് തവണ മറിഞ്ഞാണ് ബസ് കൊക്കയിലേക്ക് വീണത്.

Top