ജലന്ധര്‍ പീ‍ഡനം; കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍

high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നീതി കിട്ടുംവരെ നിയമ പോരാട്ടം നടത്തുമെന്ന് ഇന്നലെ കന്യാസ്ത്രീയുടെ സഹോദരന്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.

ഇന്നലെ ഈ വിഷയത്തില്‍ ഇരയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തെന്ന് കോടതി പോലീസിനോട് ചോദിച്ചിട്ടുണ്ട്.കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഇത്.  ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിൽ കൊച്ചിയിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

 

Top