‘പരിഹാസത്തിന് മറുപടി’; പാപ്പരാണെന്ന് തെളിയിച്ചാല്‍ പി.സി ജോര്‍ജിന് യാത്രാക്കൂലി തരാമെന്ന് വനിതാ കമ്മീഷന്‍

pc george mla

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ച വിഷയത്തില്‍ വിശദീകരണം തേടിയതിന് പരിഹാസ മറുപടി നല്‍കിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് മറുപടിയുമായി ദേശീയ വനിതാ കമ്മീഷന്‍.

സ്ത്രീകള്‍ക്കെതിരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വരുമാനമൊന്നും ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ യാത്രാക്കൂലിയും താമസ ചെലവും നല്‍കാമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറ‍ഞ്ഞു.

കന്യാസ്ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഈ മാസം 20 ന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകണമെന്നായിരുന്നു പി.സി ജോര്‍ജ് എംഎല്‍എയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നായിരുന്നു പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞത്. ടിഎയും ഡിഎയും അയച്ചു തന്നാല്‍ ദില്ലിയിലേക്ക് പോകുന്നത് നോക്കാം. അല്ലെങ്കില്‍ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക് വരട്ടെ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച ശേഷം വിശദമായി പറയാമെന്നും പി.സി ജോര്‍ജ് പരിഹാസരൂപേണ പ്രതികരിച്ചിരുന്നു.

Top