കലോത്സവം നടത്തും

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചെങ്കിലും സ്ക്കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം.പ്രളയക്കെടുതി കണക്കിലെടുത്തു കൊണ്ട് അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റിവച്ചിരുന്നു. അക്കൂട്ടത്തില്‍ കലോത്സവവും ഇക്കൊല്ലം നടത്തില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മുമ്പ് തന്നെ തീരുമാനം പുറത്ത് വന്നിരിക്കുകയാണ്.
സൂര്യാകൃഷ്ണ മൂര്‍ത്തിയെ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുകയെന്നും കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന രീതി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here