Advertisement

അഫ്ഗാന്‍ പ്രശ്‌ന പരിഹാരത്തനിന് യുഎസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി താലിബാന്‍

September 11, 2018
Google News 0 minutes Read
afgan

അഫ്ഗാനിസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് യുഎസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി താലിബാന്‍. ജയിലില്‍ അടച്ച താലിബാന്‍ തീവ്രവാദികളെ കൈമാറ്റം ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് ചര്‍ച്ചയിലെ താലിബാന്റെ പ്രധാന ആവശ്യം. ഈ ചര്‍ച്ച വിജയിച്ചാല്‍ അടുത്ത ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചതായി താലിബാനിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നാലംഗ പ്രതിനിധി സംഘത്തെയാണ്് ചര്‍ച്ചയ്ക്കായി താലിബാന്‍ തയ്യാറാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ വിവിധ ജയിലുകളിലായാണ് പിടിക്കപ്പെട്ട താലിബാന്‍ തീവ്രവാദികള്‍ കഴിയുന്നത്. കഴിഞ്ഞ ജൂലൈയില്‍ ദോഹയില്‍ വച്ച്് യുഎസുമായി താലിബാന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇതിനെ ചുവടുപിടിച്ചാണ് അടുത്ത കൂടിക്കാഴ്ച്ചയെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here