20
Feb 2019
Wednesday
Kuttanadu

ഉത്തർപ്രദേശിലെ കെമിക്കൻ ഫാക്ടറിയിൽ സ്‌ഫോടനം; ആറ് മരണം; എട്ട് പേർക്ക് പരിക്ക്

blast in chemical factory in uttarpradesh

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

ബിജ്‌നോറിലെ കോട്‌ല നഗരത്തിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിലെ മീഥൈൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നുവെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Top