Advertisement

ബിഷപ്പ് 19 ന് ഹാജരാകണം

September 12, 2018
Google News 0 minutes Read
Franco Mulakkal aaaa

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം 19 ന് അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകണം. കേരളത്തിലെത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണപുരോഗതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷം ഐജി വിജയ് സാഖറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെത്തുന്ന ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി ചോദ്യം ചെയ്യും. രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള കാര്യത്തിലേക്ക് കടക്കുകയെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സാക്ഷികളുടേതടക്കം പലരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here