ചിട്ടി റോബോ വീണ്ടും എത്തുന്നു; വില്ലനായി അക്ഷയ് കുമാറും; 2.0 ടീസർ പുറത്ത്

രജനി ആരാധകർ അക്ഷമകായി കാത്തിരുന്ന 2.0 ടീസർ എത്തി. ശങ്കറും ബി ജയ്‌മോഹനും ചേർന്ന് രചിച്ച തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് ശങ്കർ തന്നെയാണ്.
ചിത്രത്തിൽ ഡോ.വസീഗരൻ എന്ന വേഷത്തിൽ തന്നെയാണ് രജനികാന്ത് എത്തുന്നത്. ആദ്യഭാഗമായിരുന്ന യന്തിരനിൽ ഐശ്വര്യറായി ആയിരുന്നു നായികയെങ്കിൽ രണ്ടാം ഭാഗമായ 2.0 ൽ ഏമി ജാക്‌സണാണ് നായിക. അക്ഷയ് കുമാറാണ് വില്ലനായി എത്തുന്നത്. 543 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.
തമിഴിലും ഹിന്ദിയിലും ചിത്രീകരിച്ച ഈ സിനിമ മറ്റ് 13 ഭാഷകളിലും പുറത്തിറക്കും. നവംബർ 29നാണ് ചിത്രം തിയറ്ററുകളിൽ എത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here