ബിഷപ്പ് കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്ത്

Franco Mulakkal aaaa

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്ത്. ബിഷപ്പ് കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പീഡനവിവരം പുറത്തുപറയരുതെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തി. 2014 മെയ് 5 നാണ് ആദ്യ പീഡനം നടന്നത്. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിന് ഇരയായെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകള്‍ പിടിച്ചെടുത്തു. കുറുവിലങ്ങാട് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top