ഇന്ധനമടിച്ചാൽ ബൈക്ക് മുതൽ വാഷിങ്ങ് മെഷീൻ വരെ; കിടിലൻ ഓഫറുകളുമായി പമ്പ് ഉടമകൾ

ഇന്ധനമടിച്ചാൽ സമ്മാനം വാഗ്ദാനം ചെയ്ത് പെട്രോൾ പമ്പ് ഉടമകൾ. അമ്പതോ നൂറോ രൂപയുടെ ഡിസ്‌കൗണ്ടോ ഒരു സമ്മാന കൂപ്പണോ അല്ല മറിച്ച് എസി, വാഷിങ്ങ് മെഷീൻ തുടങ്ങി ബൈക്ക് വരെ സമ്മാനമായി നൽകുകയാണ് പമ്പ് ഉടമകൾ. മധ്യപ്രദേശിലെ പെട്രോൾ പമ്പ് ഉടമകളാണ് ഇത്തരം ഞെട്ടിക്കുന്ന ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കണക്ക് പ്രകാരം ഇന്ധനത്തിന് ഏറ്റവും കൂടുതൽ വാറ്റ് (VAT) വാങ്ങുന്ന സംസ്ഥാനം മധ്യപ്രദേശാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോൾ വിലയും ഇവിടെയാണ്. അതുകൊണ്ട് തന്നെ അതിർത്തി കടന്ന ഇന്ധനം നിറയ്ക്കാൻ അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് പ്രവണതയുണ്ട്. ഇതെ തുടർന്നാണ് ഓഫറുമായി പമ്പ് ുടമകൾ എത്തിയത്. മാത്രമല്ല ദീർഘദൂര സർവ്വീസുകൾ നടത്തുന്ന ട്രക്ക്, ബസ് ഡ്രൈവർമാരെല്ലാം അതിർത്തി കടന്നാണ് ഇന്ധനം നിറക്കുന്നത്.
100 ലിറ്റർ ഡീസൽ അടിക്കുന്ന ഒരു ട്രക്ക് ഡ്രൈവറിന് പ്രാതലും ചായയും സൗജന്യമായി നൽകും. 5000 ലിറ്റർ പെട്രോൾ അടിക്കുന്നവർക്ക് മൊബൈൽ ഫോൺ, സൈക്കിൾ, വാച്ച് ന്നെിവയും 15,000 ലിറ്റർ ഇന്ധനമടിക്കുന്നവർക്ക് അലമാര, സോഫ സോറ്റ്, 100 ഗ്രാം വെള്ളി തുടങ്ങിയ സമ്മാനങ്ങളും, 25,000 ലിറ്റർ ഇന്ധനം അടിക്കുന്നവർക്ക് ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനും, 50,000 ലിറ്റർ അടിക്കുന്നവർക്ക് സ്പ്ലിറ്റ് എസിയോ ലാപ്‌ടോപ്പോ ലഭിക്കുമെന്ന് പമ്പ് ഉടമയായ അനൂജ് ഖണ്ഡേൽവാൾ പറയുന്നു. 1,00,000 ലിറ്റർ ഇന്ധനമടിക്കുന്നവർക്ക് ഒരു സ്‌കൂട്ടറോ ബൈക്കോ ലഭിക്കും.
ഓഫർ പ്രഖ്യാപിച്ചതിന് ശേഷം ഇന്ധനം നിറയ്ക്കാനായി എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നും ഉടമ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here