Advertisement

യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തു; ആള്‍ദൈവം ആശു മഹാരാജ് അറസ്റ്റില്‍

September 14, 2018
0 minutes Read
aashu mahajan

ആള്‍ദൈവം ആശുമഹാരാജിനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആശ്രമത്തില്‍ വച്ച് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് ആസിഫ് ഖാന്‍ എന്ന ആശു മഹാരാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആശു മഹാരാജിന്റെ മകന്‍ സമര്‍ഖാനെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ അറിയിച്ചു.

2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ആശു മഹാരാജും സുഹൃത്തുക്കളും മകനും ചേര്‍ന്ന് പലതവണ തന്നെ ബലാത്സംഗം ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെയും കൊണ്ടുവരാനാവശ്യപ്പെടുകയും, ശേഷം കുട്ടിയെയും ഉപദ്രവിക്കുകയായിരുന്നെന്നും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.

ഹോസ് ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് കൈമാറുകയും വ്യാഴാഴ്ച കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top