21
Feb 2019
Thursday
Kuttanadu

കാലിഫോർണിയയിൽ വിവിധയിടങ്ങളിലായി 5 പേരെ കൊലപ്പെടുത്തി അജ്ഞാതൻ

man killed 5 person in california

കാലിഫോർണിയയിൽ വിവിധയിടങ്ങളിലായി 5 പേരെ കൊലപ്പെടുത്തി അജ്ഞാതൻ. കൊല്ലപ്പെട്ടവരിൽ കൊലയാളിയുടെ ഭാര്യയും ഉൾപ്പെടും.

കൊല നടക്കുമ്പോൾ ഭാര്യ ബേക്കർസ്ഫീൽഡിലെ ട്രക്കിങ് കമ്പനിയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ച് കൊന്നു. സമീപത്തെ സ്‌പോർട്‌സ് കടയുടെ മുൻപിൽ വെച്ച് വേറെ ഒരാളെയും കൊലപ്പെടുത്തി.

നേരത്തെ ഒരു വീട്ടിലെ രണ്ട് പുരുഷന്മാരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. ശേഷം വീട്ടിലെ വാഹനം നൽകാൻ അവിടെയുണ്ടായിരുന്ന സ്ത്രീയോട് ആജ്ഞാപിക്കുകയും പിന്നീട് അയാൾ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 10 മുതൽ 15 മിനിറ്റിനുള്ളിലാണ് ഈ സംഭവങ്ങളൊക്കെ നടന്നത്.

Top