വരാനിരിക്കുന്നത് കൊടുംവരള്‍ച്ച ; മുന്നറിയിപ്പുമായി മന്ത്രി

പ്രളയശേഷം കേരളം വരള്‍ച്ചയിലേക്കെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതു മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. അണക്കെട്ടുകള്‍ തുറന്നതിലെ വീഴ്ചയല്ല പ്രളയകാരണമെന്നും മന്ത്രി ആവര്‍ത്തിച്ചു.
അണക്കെട്ടുകള്‍ തുറന്നതില്‍ മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുകയാണ്. അതിലാണ് ഏവര്‍ക്കും താത്പര്യം. പ്രളയാനന്തര കേരളത്തിന്റെ ചര്‍ച്ച അണക്കെട്ടുകള്‍ തുറന്നതില്‍ മാത്രം ഒതുങ്ങിപ്പോകരുത്. പുഴകളിലെയും കിണറുകളിലെയും ജലം താഴുന്നത് ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
1924-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമാണ് 2018-ലെ വെള്ളപ്പൊക്കം. അന്നു മുങ്ങിപ്പോയ സ്ഥലങ്ങള്‍ ഇത്തവണയും വെള്ളത്തിനടിയിലായി. ഇതു മനസ്സിലാക്കി നിര്‍മ്മാണരീതിയില്‍ മാറ്റം വരുത്തണം. കാലാവസ്ഥാ വ്യതിയാനം, പുഴ മലിനീകരണം, ഖനനം ഇവ മാത്രമല്ല പ്രളയകാരണമെന്നു പറഞ്ഞ മന്ത്രി ആവശ്യമായ പഠനങ്ങള്‍ നടത്താന്‍ ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here