Advertisement

ബ്ലാസ്‌റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു

September 16, 2018
0 minutes Read
lulu group to own kerala blasters

കേരള ബഌസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഇതോടെ ടീമിന്റെ ഉടമസ്ഥാവകാശം സച്ചിനിൽ നിന്ന് മലയാളി വ്യവസായി എംഎ യൂസഫലിക്കായി. ഈ വാർത്ത സച്ചിനും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും, തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമാണെന്നും പറഞ്ഞ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് ഭാവിയില്‍ ഏറെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ടീം മാനേജുമെന്റുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ സ്ഥാനത്ത് നിന്ന് പിന്മാറുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികളാണ് സച്ചിന് സ്വന്തമായുണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ വിറ്റൊഴിഞ്ഞിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ആന്‍ഡ് എന്റര്‍ടെയ്‌മെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് ടീമിന്റെ ബാക്കി 80 ശതമാനം ഓഹരികളുള്ളത്. നിലവില്‍, സച്ചിന്റെ കയ്യിലുള്ള 20 ശതമാനം ഓഹരികളും , പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും ലുലു ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2015 ലാണ് സച്ചിനും പി വി ഗ്രൂപ്പും ചേർന്ന് ചേർന്ന് ഓഹരി വാങ്ങിയത്. കഴിഞ്ഞ മെയിൽ നടന്ന മത്സരത്തിന് മുന്നോടിയായി പി വി പി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top