21
Apr 2019
Sunday

നൈജീരിയയിൽ വെള്ളപ്പൊക്കം; 74 മരണം

നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 74 പേർ മരിച്ചു. 30000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നൈജീരിയൻ സംസ്ഥാനമായ എഡോയിൽ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളിൽ ബാധിച്ചതായി നാഷണൽ എമർജൻസി മാനേജ്‌മെൻറ് അറിയിച്ചു. നിരവധിപേരെ കാണാനില്ലാതായതായും റിപ്പോർട്ടുകളുണ്ട്.

ബോട്ടുകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്കായി 28 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്.

CLOSE
CLOSE
Top