പ്രശാന്ത് ഇനി രാഷ്ട്രീയത്തില്‍ ; നിതീഷിന്റെ ജെഡിയുവില്‍ ചേര്‍ന്നു

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ന്നു . പ്രശാന്ത് , ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പറ്റ്‌നയില്‍ ചേര്‍ന്ന ജെഡിയു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായിരുന്നു പ്രശാന്ത് കിഷോര്‍. ‘ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ‘ യുടെ സ്ഥാപകനായ പ്രശാന്ത് 2012-ലാണ് മോദിയുടെ വിശ്വസ്തനാകുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത് പ്രശാന്ത് കിഷോറാണ്. 2015-ല്‍ ബിജെപി ബന്ധമുപേക്ഷിച്ച പ്രശാന്ത് നിതീഷ് കുമാറുമായി അടുപ്പം പുലര്‍ത്തി. ബിഹാറില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ തറപറ്റിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളിലൂടെയാണ്.
ബിഹാറിലെ ആസൂത്രണ ഉപദേഷ്ടാവായി പ്രശാന്ത് കിഷോറിനെ നിയമിക്കുമെന്നാണ് വിവരം. ക്യാബിനറ്റ് പദവിയോടെയാകും നിയമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here