രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമില്ലാത്തത് എന്തുകൊണ്ട് ? കാരണം വ്യക്തമാക്കി ആമിർ ഖാൻ

രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമില്ലാത്തത് എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കി ആമിർ ഖാൻ. ‘രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ ഒരു കലാകാരനായി സമൂഹത്തിനായി എനിക്ക് ചെയ്യാൻ സാധിക്കും. ഞാൻ കലാകാരനാണെന്നതാണ് എൻറെ ഏറ്റവും വലിയ ശക്തി. എനിക്ക് ജനങ്ങളുടെ മനസ്സ് തൊട്ടറിയാൻ സാധിക്കും’ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് ആമിർ ഖാൻ നൽകിയ ഉത്തരമിതാണ്.
ഇന്ത്യക്ക് ഡാമുകളിലൂടെയല്ല മറിച്ച് നീർത്തട വികേന്ദ്രീകരണത്തിലൂടെയേ ജലക്ഷാമത്തെ മറികടക്കാനാവുകയുള്ളൂവെന്ന് ആമിർ പറഞ്ഞു. ജനങ്ങളുടെ ഇടപെടലുകളാണ് ജലക്ഷാമം ഒഴിവാക്കാൻ അത്യാവശ്യമെന്ന തൻറെ അഭിപ്രായത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവസ് പോലും ശരിവച്ചിട്ടുള്ളതാണെന്നും അതിനായി പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ആമിർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here