ദിലീപിനെതിരെ ഉടന്‍ നടപടി വേണം; നടിമാര്‍ താരസംഘടനയ്ക്കു കത്ത് നല്‍കി

ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ താരസംഘടനയായ അമ്മ നേതൃത്വത്തിന് കത്ത് നല്‍കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നീ നടിമാരാണ് സംഘടന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് ഏക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഈ മൂന്ന് നടിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും നടിമാര്‍ നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ചയുടെ തുടര്‍നടപടികള്‍ അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്ത് നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here