ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; ഹോങ്കോംഗ് എതിരാളികള്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം ഇന്ന് ഹോങ്കോംഗിനെതിരെ. ദുബായില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. ബുധനാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായുള്ള മത്സരമാണിത്. ഗ്രൂപ്പിലെ ദുര്‍ബലരായ ഹോങ്കോംഗ് നേരത്തെ പാകിസ്ഥാനോട് പരാജയപ്പെട്ടതാണ്.
വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുക. മുന്‍ നായകന്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് പരമ്പരയില്‍ കരുത്താകും. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാമനായി കെ.എല്‍ രാഹുല്‍ എത്തിയേക്കും. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, എം.എസ് ധോണി എന്നിവരായിരിക്കും മധ്യനിരയ്ക്ക് ശക്തിയേകുക. ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഹര്‍ദ്ദിക് പാണ്ഡ്യയും എത്തും. ഭുവനേശ്വര്‍ കുമാര്‍ – ജസ്പ്രീത് ബുംറ പേസ് കൂട്ടുക്കെട്ടില്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here