ജലന്ധര്‍ ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ജലന്ധര്‍ ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 25ലേക്കാണ് മാറ്റിയത്. ഈ വിഷയത്തില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്നാണ് ബിഷപ്പ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ആവര്‍ത്തിക്കുന്നുണ്ട്. കന്യാസ്ത്രീ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നതാണ് ഇതില്‍ പ്രധാനം. ചീഫ് ജസ്റ്റീസിന്റെ കോടതിയിൽ ഹർജി നിലവിലുണ്ടന്നും തീയ്യതി മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു ഇതേത്തുടർന്നാണ് കേസ് 25 ലേക്ക് മാറ്റി. പ്രാഥമിക വാദത്തിലേക്കു പോലും കടക്കാതെയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
അതേ സമയം നാളെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. രാവിലെ 10മണിയ്ക്ക് വൈക്കം ഡിവൈഎസ്പി ഓഫീസിലാണ് ബിഷപ്പിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here