Advertisement

കള്ളപ്പണം വെളുപ്പിക്കല്‍; കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തു

September 18, 2018
0 minutes Read
dk sivakumar

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ അംഗവുമായ ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത എട്ടുകോടി രൂപ കണ്ടെടുത്ത കേസിലാണ് നടപടി. നികുതി വെട്ടിക്കല്‍, ഹവാല ഇടപാടുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ശിവകുമാറിനും മറ്റു മൂന്ന് പേര്‍ക്കുമെതിരെയാണ് കേസ്. കേസില്‍ മൊഴിയെടുക്കാന്‍ മന്ത്രിയെ ഉടന്‍ വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദായ നികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top