Advertisement

‘ഗോവയില്‍ മോഹം’; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചു

September 18, 2018
0 minutes Read
congress inc

മുഖ്യമന്ത്രി മനോഹർ പരീക്കർ ചികിത്സയിൽ തുടരവേ സർക്കാർ  പ്രതിസന്ധിയിലായ ഗോവയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ‌് രംഗത്ത‌്. തിങ്കളാഴ‌്ച 14 കോൺഗ്രസ‌് എംഎൽഎമാർ രാജ‌്ഭവനിലെത്തി സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട‌് കത്ത‌് കൈമാറി. പരീക്കറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതിനിടെ ഭരണകക്ഷിയായ ബിജെപിയിൽ ഉടലെടുത്ത പ്രതിസന്ധി നിയമസഭ പിരിച്ചുവിടുന്നതിൽ എത്തിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ‌്. ഇത‌് മുന്നിൽ കണ്ടാണ‌് കോൺഗ്രസ‌് നീക്കം.

ബാബു കവേൽകറിന്റെ നേതൃത്വത്തിലെത്തിയ കോൺഗ്രസ‌് എംഎൽഎമാർക്ക‌് ഗവർണർ മൃദുൽ സിൻഹ  സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല. ചൊവ്വാഴ‌്ച ഗവർണറെ നേരിട്ട‌് കാണുമെന്ന‌് കോൺഗ്രസ‌് അറിയിച്ചു‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top