Advertisement

ബാര്‍ കോഴക്കേസ്; കോടതി പറയുന്നതുപോലെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

September 18, 2018
0 minutes Read

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് എന്താണോ അതേപടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വിധിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായി മനസിലാക്കിയിട്ടില്ല. കോടതി വിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. വിധി പഠിച്ച ശേഷം കോടതി എന്ത് പറയുന്നോ അതനുസരിച്ച് തന്നെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴക്കേസില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം മാണി ഒരു കോടി കോഴ വാങ്ങിയെന്നായിരുന്നു കേസ്. കെ.എം മാണി കോഴ വാങ്ങിയതിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി ഇന്ന് തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top