Advertisement

കൊല്ലത്ത് ആദിവാസി ഊരുകളിൽ അപൂർവ്വരോഗം

September 18, 2018
Google News 0 minutes Read

കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാൻകോട് ആദിവാസി കോളനിയിൽ അപൂർവ്വരോഗം പടർന്നു പിടിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ശരീരം ചൊറിഞ്ഞ് പൊട്ടുകയും നീരുവെക്കുകയും ചെയ്യുന്നതാണ് രോഗം.

കടമാൻങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകർച്ചവ്യാധി വ്യാപിച്ചിരിക്കുന്നത്. ശരീരത്തിൽ ശക്തമായ ചൊറിച്ചിലനുഭവപ്പെടുകയും നീര് വെക്കുകയും ചെയ്യും. ചൂട് കൂടുമ്പോഴും വിയർക്കുമ്പോഴും ഇത് രൂക്ഷമാകും. ഒരാൾക്ക് രോഗം പിടിപെട്ട വീടുകളിലെ മുഴുവൻ അംഗങ്ങളിലേക്കും പെട്ടെന്ന് രോഗം പടരുന്നുണ്ട്. കുട്ടികളിലാണ് രോഗം പെട്ടെന്ന് പടരുന്നത്.

രോഗം പടർന്ന് പിടിക്കുന്നതോടെ എത്രയും പെട്ടെന്ന് മെഡിക്കൽ ക്യാമ്പ് നടത്തണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here