സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി വെട്ടിച്ചുരുക്കി. ഡിസംബര്‍ 7,8,9 തിയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം സംഘടിപ്പിക്കുക. സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 13 വരെയും സബ് ജില്ലാ തല മത്സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 3 വരെയും നടത്തും. ജില്ലാ തല മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെ സംഘടിപ്പിക്കും. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ അവസാനിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 26,27,28 തിയതികളില്‍ സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here