ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ മാറ്റം; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയില്‍

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയില്‍. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ മോഡേണ്‍ ഇന്ററോഗേഷന്‍ മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. അന്വേഷണ സംഘം വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടു. അഞ്ച് ക്യാമറകളാണ് ഈ മുറിയില്‍ ഉള്ളത്. ചോദ്യം ചെയ്യല്‍ മുഴുവനായും ചിത്രീകരിക്കാനാണ് തീരുമാനം. രാവിലെ പത്ത് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക.
ഇന്നലെ രാത്രി ഐജി വിജയ് സാക്കറേയും കോട്ടയം എസ്.പി വിജയ് ശങ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍ ഇവിടേക്ക് മാറ്റാന്‍ ധാരണയായത്. ബിഷപ്പ് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക്
മാറ്റിയിരുന്നു . ഈ വിഷയത്തില്‍ സർക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here