Advertisement

അടിയും ഇടിയും കുടിയും; ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

May 25, 2024
2 minutes Read

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും
ഇല്യൂമിനാറ്റി പാട്ട് ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി മെയ് 20 ന് നടന്ന സംവാദ പരിപാടിയിലാണ് വിമർശനം.

ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

Story Highlights : Illuminati song against church believes says Bishop Joseph Kariyil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top