Advertisement

ട്രൈബ്യൂണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറി; ദേവികുളം എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

September 19, 2018
0 minutes Read
S Rajendran MLA

മൂന്നാര്‍ ട്രൈബ്യൂണല്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എംഎല്‍എ ഒന്നാം പ്രതിയും തഹസില്‍ദാര്‍ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. രാജേന്ദ്രന്‍ എംഎല്‍എയും ദേവികുളം തഹസില്‍ദാര്‍ പി കെ ഷാജിയും സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ ഓഫീസില്‍ എത്തുകയായിരുന്നു. ട്രൈബ്യൂണലിന്റെ കെട്ടിടം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട എംല്‍എയോടും സംഘത്തോടും ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്ലാതെ തീരുമാനം എടുക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ, എംഎല്‍എയും സംഘവും അക്രമാസക്തരാവുകയായിരുന്നു.

കെട്ടിടത്തിന്റെ മുകളിലെ നിലയിലെ പൂട്ട് തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ പുറത്തിടുകയും ചെയ്തു. ഇതുകൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും വനിതാ ജീവനക്കാരിയോട് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഉന്തിനും തളളിനുമിടയ്ക്ക് ചില ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കോടതി ഹാളിലുണ്ടായിരുന്ന കസേരകള്‍ നിരത്തിയിട്ട ശേഷം വിദ്യാര്‍ഥികളോട് ഇരിക്കാനും അധ്യാപകരോട് ക്ലാസ് എടുക്കാനും എംഎല്‍എ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇവര്‍ മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top