Advertisement

‘ഗോവയില്‍ ബിജെപി വീഴുമോ?’; നേതൃമാറ്റ ചര്‍ച്ചകള്‍ക്കായി അമിത് ഷാ നേരിട്ടെത്തും

September 19, 2018
Google News 0 minutes Read
Amit Sha BJP

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതിനെ തുടര്‍ന്ന് നേതൃമാറ്റം അനിവാര്യമായ ഗോവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തും. ഷാ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കും നേതൃമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് വിവരം. അതേസമയം, ഷായുടെ സന്ദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി തയ്യാറാവണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഭരണ സ്തംഭനം ആരോപിച്ച് ബിജെപിയെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. നിലവില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്. എന്നാല്‍, ഘടകക്ഷികളുടെ പിന്തുണയോടെ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here