ഗൂഗിൾ പറയുന്നു ‘കോക്‌റോച്ച്’ എന്നാൽ ‘തങ്കമണി’ ആണെന്ന് ! സംശയമുണ്ടോ?

ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടുപിടിക്കുവാനും ഒരു പ്രത്യേക നാമം മറ്റു ഭാഷകളിൽ എങ്ങനെ പറയുമെന്നറിയാനുമെല്ലാം നാം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഗൂഗിൾ പറയുന്നതൊന്നും അങ്ങനെ വിശ്വസിക്കരുതെന്നാണ് പുതിയ കണ്ടെത്തൽ !
ഗൂഗിളിൽ ‘കോക്ക്‌റോച്ച്’ എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താൽ ലഭിക്കുന്നത് ‘പാറ്റ’ എന്നല്ല. മറിച്ച് ‘തങ്കമണി’ എന്നാണ് ! ഇതിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
ഇതിന് മുമ്പും ഗൂഗിളിന് ഇത്തരത്തിൽ അബദ്ധം പിണഞ്ഞിട്ടുണ്ട്. മുമ്പ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് നരേന്ദ്ര മോദിയെ ഗൂഗിൾ രേഖപ്പെടുത്തിയിരുന്നു. ഇത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ തെറ്റും സംഭവിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here