മെസിയുടെ ഹാട്രിക് ഗോളില്‍ ബാഴ്‌സ; ലിയോയുടെ ഡയറക്ട് ഫ്രീകിക്ക് ഗോള്‍ വൈറല്‍ (വീഡിയോ)

മെസിയുടെ മിന്നുന്ന പ്രകടനത്തോടെ ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ തിളക്കമേറിയ ജയം. എതിരില്ലാത്ത നാലു ഗോളിനാണ് പിഎസ്‌വി ഐന്തോവനെ പരാജയപ്പെടുത്തിയത്. മൂന്നു ഗോള്‍ മെസിയുടെ വക. ഔസ്മാന്‍ ഡെംബേലയുടെ വകയായിരുന്നു ഒരു ഗോള്‍.
ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് പിറന്നത്. 32ാം മിനിറ്റില്‍ ഒരു ഗംഭീര ഫ്രീകിക്ക് ഗോളിലൂടെ മെസി വരവറിയിച്ചു. സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോള്‍. 25 വാര അകലെ നിന്നായിരുന്നു ഗോള്‍. മെസിയുടെ കരിയറിലെ 42ാം ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്.
Parece imposible pero es Messi! ??♀️ increíble donde la pone! Esto son los penales de Lionel ??⚽️ / it looks impossible but then you get MESSI! This is always a penalty for him ??♀️ @fcbarcelona #Increible #Gol #Messi #TiroLibre #freekick #LionelMessi pic.twitter.com/8qscxQON1I
— Fútbol En Tacón (@Futbol_en_tacon) September 18, 2018
മത്സരം അവസാനിക്കാന്‍ 15 മിനിറ്റ് മാത്രം ശേഷിക്കേ ഡെംബലെ രണ്ടാം ഗോള്‍ സ്വന്തമാക്കി. അതിനു പിന്നാലെ മെസിയും ഗോള്‍ നേടി. 87-ാം മിനിറ്റില്‍ മെസിയുടെ ഹാട്രിക് ഗോള്‍ പിറന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here