ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തി

കാണാതായ ബിഎസ്എഫ് ജവാന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍.ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാക്കിസ്ഥാന്‍ സൈന്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിഎസ്എഫ് ആരോപിച്ചു. ജമ്മു രാംഗര്‍ സെക്ടറിലാണ് സംഭവം.ഇന്ത്യ പാക് അതിര്‍ത്തിയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി.
Border Securty Force (BSF) has raised the issue of killing of its jawan with the Pakistan Rangers at the sector level. BSF has also sought Director General of Military Operations (DGMO) to raise the issue with Pakistan at its level.
— ANI (@ANI) 19 September 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here