ക്ലാസ് മുറിയിലെ കുഞ്ഞു ഗായകന്‍

ഈ നാലാം ക്ലാസുകാരന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പാലക്കാട് കാരക്കുറിശി ഗവണ്‍മെന്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇത് രജനീഷ്. ഈ സ്ക്കൂളിലെ തന്നെ അധ്യാപകനും എഴുത്തുകാരനുമായ എം കൃഷ്ണദാസാണ് രജനീഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒഴിവു സമയങ്ങളില്‍ ക്ലാസ് മുറിയില്‍ രജനീഷ് പാടും. കൂട്ടുകാര്‍ ചുറ്റും കൂടും. ഇത് പതിവായപ്പോള്‍ ഒരിക്കല്‍ കൃഷ്ണദാസ് ഇത് മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി രജനീഷും അവന്റെ നാടന്‍ പാട്ടുകളും.
സാമ്പത്തികമായി വളരെ പുറകിലാണ് രജനീഷിന്റെ കുടുംബം. ശിങ്കാരിമേളം കലാകാരനാണ് രജനീഷിന്റെ അച്ഛന്‍, അമ്മയ്ക്ക് കൂലിപ്പണിയാണ്. ആറ് മക്കളില്‍ അവസാനത്തെയാളാണ് രജനീഷ്. അഞ്ച് സഹോദരിമാര്‍ക്ക് ഒരു ആണ്‍ തരി! നിത്യവൃത്തിയ്ക്ക് വരെ പാടുപെടുകയാണ് ഈ ഏഴംഗ കുടുംബം. നിഷ്കളങ്കമായി എല്ലാ പ്രതിബന്ധങ്ങളേയും പാടി തോല്‍പ്പിക്കുകയാണ് രജനീഷ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here