‘ബിഷപ്പ് കുടുങ്ങുമോ?’ ; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപ്പരാതിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് സൗകര്യങ്ങളുള്ള പോലീസ് ക്ലബില്‍ വച്ചാണ് നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇതിന് മുന്‍പ് നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെയും ഇവിടെ വച്ചാണ് ചോദ്യം ചെയ്തിട്ടുള്ളത്.
ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും സൂക്ഷമമായി പരിശോധിക്കും. ബിഷപ്പ് നല്‍കുന്ന മറുപടികള്‍ നുണയാണോ എന്നറിയാനും സജ്ജീകരണങ്ങളുണ്ട്. രണ്ട് മുറികളിലായാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ചോദ്യം ചെയ്യല്‍ നടക്കുന്നിടത്ത് ഉണ്ട്.
അതേസമയം, ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ച ശേഷം മാത്രമേ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here