നിരവധി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയ വിരുതന്‍ ഫ്രീക്കനെ പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

പ്രമുഖനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും തന്റെ വലയില്‍ കുടുക്കിയ എറണാകുളം സ്വദേശിയായ ഫയാസ് കബീറിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കി പോലീസ്. സിനിമാക്കാരനാണെന്നും ഡിജെയാണെന്നും മോഡലാണെന്നുമൊക്കെ വിശ്വസിപ്പിച്ചാണ് ഈ ഫ്രീക്കന്‍ എല്ലാവരെയും വരുതിയിലാക്കിയത്. എന്നാല്‍, വെറും രണ്ട് സെന്റിലെ വീട്ടിലാണ് ഫയാസ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ചോവായൂരില്‍ നിന്ന് 17 കാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായതോടെയാണ് ഇയാളുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞത്. പൊലീസ് നടത്തിയ ആന്വേഷണത്തില്‍ കുമ്പളയിലെ രണ്ടു സെന്റ് വീട്ടിലാണ് താമസമെന്ന് വ്യക്തമായി. അഭിനയത്തിനൊപ്പം തികഞ്ഞ കലാകാരനാണെന്നും ഇയാള്‍ പ്രൊഫൈലില്‍ എഴുതിയിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ വലയില്‍ വീഴ്ത്തിയത്.
പത്ത് മാസമായി ഫയാസ് കോഴിക്കോട്ടെ ഒരു തൊഴില്‍ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഇതിനിടയിലാണു പതിനേഴുകാരിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണു നല്‍കിയിരുന്നത്. ഇതിനിടെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കള്ളക്കളി പുറത്തായത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണസംഘം ഇരുവരെയും മംഗലാപുരത്തുനിന്ന് പൊക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here