Advertisement

പീഡനപരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി

September 20, 2018
Google News 0 minutes Read
bishop franco mulakkal comes for second round interrogation

ജലന്ധർ പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി. തൃപ്പൂണിത്തുറയിലാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായത്.

ഇന്നലെ നൽകിയ മൊഴികൾ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുക. ഇന്നലെ അഴ് മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ബിഷപ്പിനോട് ചോദിക്കുവാൻ കൂടുതൽ ചോദ്യങ്ങൾ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണെന്നും ബിഷപ്പിൻറെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം അറസ്റ്റുണ്ടാകുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here