Advertisement

30 യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നു; വിമാനം അടിയന്തരമായി താഴെയിറക്കി

September 20, 2018
4 minutes Read

മുംബൈയിൽ നിന്ന് പറന്നുയർന്ന ജെറ്റ് എയർവെയ്‌സ് വിമാനം താഴെയിറക്കി. വിമാനത്തിലെ ക്യാബിനറ്റ് പ്രഷർ കൈകാര്യം ചെയ്യുന്ന സംവിധാം ജീവനക്കാർ പ്രവർത്തിപ്പിക്കാത്തതിനെ തുടർന്ന് 30 യാത്രക്കാരുടെ ചെവിയിൽ നിന്നും മൂക്കിൽ നിന്നു രക്തം വന്നു. സംബഭവത്തിൽ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

166 യാത്രക്കാരാണ് 9W 697 എന്ന വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുവാനായി വിമാനം പൊങ്ങിയപ്പോൾ തന്നെ യാത്രക്കാരിൽ അസ്വസ്ഥതകളുണ്ടായി. മിക്കവർക്കും അസഹ്യമായ തലവേദനയും ഇതിൽ 30 പേരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരികയും ചെയ്തു. ടേക്ക് ഓഫ് സമയത്ത് ക്യാബിൻ പ്രഷർ മെയിന്റെയിൻ ചെയ്യുന്ന സ്വിച്ച് ഓൺ ആക്കാത്തതാണ് അസ്വസ്ഥതകൾക്ക് കാരണമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top