‘ചോദിച്ച് തീരാതെ കേരളാ പോലീസ്’; ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കില്ല

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ നിന്ന് തിരിച്ച് പോകുന്നു. പീഡനക്കേസില്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഐ.ജി വിജയ് സാഖറെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയും ചെയ്തു. എന്നാല്‍, ചോദ്യം ചെയ്യല്‍ തുടരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നാളെയും ചോദ്യം ചെയ്യല്‍ തുടരാനാണ് സാധ്യത.

ആദ്യ ദിവസത്തെ പോലെ ഇന്നും ഏഴ് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തു. അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യതയും തള്ളി കളയുന്നില്ല. ബിഷപ്പ് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് തന്നെയാണ് ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് അടുത്ത ദിവസത്തേക്ക് നീളാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് രാത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടക്കാനും സാധ്യതയുണ്ട്. ഈ യോഗത്തിലായിരിക്കും അറസ്റ്റിനെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top