Advertisement

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് രാജസ്ഥാനിൽ

September 20, 2018
0 minutes Read
rahul gandhi to address people in rajasthan

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. സാഗ്വാരയിലെ ദംഗർപൂരിൽ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

റാഫേൽ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തൽ, ഇന്ധനവില വർധന, സ്ത്രീ സുരക്ഷ, കർഷക ആത്മഹത്യ, ആൾക്കൂട്ട കൊല, തുടങ്ങിയവയാണ് കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. ദംഗർപൂരിലെ പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top