നെഞ്ചുവേദന; ബിഷപ്പ് ആശുപത്രിയില്‍

പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ബിഷപ്പിനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ബിഷപ്പ് ഇപ്പോള്‍.

തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പോലീസ് ക്ലബിലേക്ക് പോകുമ്പോഴായിരുന്നു നെഞ്ചുവേദനയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ബിഷപ്പിന് അനുഭവപ്പെട്ടത്. അതേതുര്‍ന്ന് ഇക്കാര്യം ജീപ്പിലുണ്ടായിരുന്ന കോട്ടയം ഡി.വൈ.എസ്.പിയെ ബിഷപ്പ് അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോള്‍. പോലീസിന്റെ നിര്‍ദ്ദേശാനുസരണം രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച് വരികയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More