ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍; നടപടികള്‍ പൂര്‍ത്തിയാകുന്നു

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ അറസ്റ്റിലെന്ന് സൂചന. അറസ്റ്റിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ അറസ്റ്റിനായുള്ള നിയമോപദേശം തേടിയിരുന്നു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് കന്യാസ്ത്രീയുടെ പീഡനപ്പരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്.
അറസ്റ്റ് രേഖപ്പെടുത്തിയെന്ന കാര്യം ബിഷപ്പിന്റെ അഭിഭാഷകനെയും ബന്ധുക്കളെയും അന്വേഷണസംഘം അറിയിച്ചു. ബന്ധുക്കളും അഭിഭാഷകരും അറസ്റ്റിനെ കുറിച്ച് സ്ഥിരീകരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മൂന്ന് വര്‍ഷത്തിനിടെ ബിഷപ്പ് തന്നെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ പരാതി. ജൂണ്‍ 27 നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. മൂന്ന് മാസത്തിന് ശേഷമാണ് ഈ കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here