ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി; നാളെ കോടതിയില്‍ ഹാജരാക്കും

Franco mulakkal 1

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ഇന്ന് ഉച്ചയോടെ വ്യക്തമായെങ്കിലും ഏറെ നേരത്തെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി അന്വേഷണസംഘം രേഖപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇക്കാര്യം കോട്ടയം എസ്.പി തന്നെ മാധ്യമങ്ങളെ അറിയിച്ചു.

അറസ്റ്റ് ചെയ്യുന്നതിന് മുന്‍പായി ബിഷപ്പിന്റെ സഹോദരനെ ഹൈടെക് സെല്ലിലേക്ക് വിളിച്ച് അറസ്റ്റ് ചെയ്യുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഒന്‍പത് മണിയോടെ ബിഷപ്പിനെ പുറത്തേക്ക് കൊണ്ടുവന്നു. ശേഷം, പോലീസ് വാഹനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. അരമണിക്കൂര്‍ നീണ്ട വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രി ബിഷപ്പിനെ പോലീസ് ക്ലബില്‍ താമസിപ്പിക്കും.

നാളെ പത്ത് മണിയോടെ പാലാ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More