പ്രളയക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശം ഇന്ന് മുതൽ

പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി ബി ആർ ശർമ്മയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇന്ന് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിൽ സംഘം ഇന്നെത്തും. 24ാം തീയതി വരെ നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും.
വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുളള ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനൊപ്പം ജില്ലാ കളക്ടർ ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രളയബാധിത പ്രദേശങ്ങളിലെത്തും.ഇത് രണ്ടാം തവണയാണ് നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here