Advertisement

മിനിമം ചാർജ് കൂട്ടണം; സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു

September 21, 2018
Google News 0 minutes Read
private bus

ഇന്ധനവില വർധ വർധനവിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസ്സുകളുടെ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. വിഷയം സംബന്ധിച്ച് ഈ മാസം 30 നകം തീരുമാനമായില്ലെങ്കിൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

വിദ്യാർത്ഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഇനി പിടിച്ചുനിൽക്കാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. മിനിമം ചാർജ്ജ് ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസൽ വിലയിൽ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.

പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ രണ്ട് തവണ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സർക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ യോഗം ചെരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here