ജലന്ധർ പീഡനക്കേസ്; മൂന്നാം ദിവസത്തെ ചോദ്യ ചെയ്യൽ ആരംഭിച്ചു; അറസ്റ്റ് ഉടനെന്ന് സൂചന

ജലന്ധർ പീഡനക്കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. അറസ്റ്റ് ഉടനുണ്ടാകുമെന്ന കാര്യം പോലീസ് അടുത്ത കേന്ദ്രങ്ങളോട് പറഞ്ഞു. ഇതോടെ ഇടക്കാല ജാമ്യം തേടാനുള്ള നടപടികൾ അഭിഭാഷകർ തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം അറസ്റ്റുണ്ടാകുമെന്ന തരത്തിൽ സൂചനയുണ്ടായിരുന്നുവെങ്കിലും എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റ് അനിശ്ചിതത്വത്തിലേക്ക് നീളാൻ കാരണമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.
പീഡനാരോപണം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നൽകുന്ന സൂചന.
അതേസമയം, പോലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഇക്കാര്യങ്ങളിൽ ചോദ്യം ചെയ്യലിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here