‘ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യും’; പോലീസ് പഞ്ചാബിലെ അഭിഭാഷകനെ അറിയിച്ചു

പീഡനക്കേസില്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന കാര്യം കേരളാ പോലീസ് പഞ്ചാബിലെ ബിഷപ്പിന്റെ അഭിഭാഷകനെ അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെന്നും നിങ്ങള്‍ക്ക് മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നും കേരളാ പോലീസ് അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കാണ്ടുപോകാന്‍ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ശരിയായി നില്‍ക്കുകയാണ്. ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യവും പോലീസ് പഞ്ചാബിലെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകനായ മന്ദീപ് സിംഗിന്റെ ഓഫീസിലാണ് ഇക്കാര്യം ഫോണ്‍ വിളിച്ച് അറിയിച്ചത്. കോട്ടയം എസ്.പി ഉടന്‍ മാധ്യമങ്ങളെ കണ്ട് അറസ്റ്റ് സ്ഥിരീകരിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here