‘ബിഷപ്പ് ബലാത്സംഗം ചെയ്തതിന് മതിയായ തെളിവുകളുണ്ട്’: കോട്ടയം എസ്.പി

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോട്ടയം എസ്.പി. ഐ.ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകീട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു എസ്.പി ഹരിശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിന് വ്യക്തമായ തെളിവുകളുണ്ട്. ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് വ്യക്തമായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇക്കാര്യം കൂടുതല്‍ വ്യക്തമായി. അതിനാല്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെന്ന് കോട്ടയം എസ്.പി വ്യക്തമാക്കി. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അറസ്റ്റിനു മുന്നോടിയായി ചില നിയമപരമായ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അതിന് ശേഷം ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, അറസ്റ്റിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥിരീകരണം തന്നില്ല. ആദ്യമായാണ് അറസ്റ്റിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here