രഞ്ജിത്ത് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

കൊല്ലം പേരൂരിലെ രഞ്ജിത്ത് ജോൺസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതി പാമ്പ് മനോജ്, കൂട്ടാളികളായ കാട്ടുണ്ണി, കുക്കു, കാട്ടുണ്ണിയുടെ ഭാര്യ മിനി എന്നിവരെ പോണ്ടിച്ചേരിയിൽ നിന്ന് പോലീസ് പിടികൂടി.
ഷാഡോ എസ്‌ഐ യു പി വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോണ്ടിച്ചേരിയിലുള്ള ലോഡ്ജിൽ നിന്നും പ്രതികളെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഇവരെ പിടികൂടിയത്. പ്രതികളെ കൊല്ലത്തേയ്ക്ക് കൊണ്ടുവരാനായി സായുധ പൊലീസ് സംഘം പോണ്ടിച്ചേരിയിലേയ്ക്ക് പോയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഇവരെ കൊല്ലത്തെത്തിക്കുമെന്നാണ് സൂചന. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേയ്ക്ക് എത്തിയത്. കേരളത്തിൽ നിന്ന് കടന്ന ഇവർ പോണ്ടിച്ചേരിയിലെ പല ലോഡ്ജുകളിൽ മാറി മാറി കഴിയുകയായിരുന്നു. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here