അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ. പാട്‌നയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.
കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് വീട്ടിൽ എത്തിയ കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള വൈദ്യപരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായിയി പ്രിൻസിപ്പലും അധ്യാപകനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഉത്തരക്കടലാസ് പരിശോധിക്കാനെന്ന വ്യാജേന കുട്ടിയെ അധ്യാപകൻ പ്രിൻസിപ്പളുടെ ചേമ്പറിൽ വിളിച്ച് വരുത്തി. ഇവിടെ വെച്ച് കുട്ടിയെ ഇരുവരും ചേർന്ന് അക്രമത്തിന് ഇരയാക്കുകയായിരുന്നു.
പീഡന രംഗങ്ങൾ ഫോണിൽ പകർത്തുകയും ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീക്ഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നതെന്ന് പെൺകുട്ടി പൊലീസിനോട് വിശദമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here