വീടാണ് സ്വപ്നം ; ജെയ്‌സണ്‍ കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ

തികച്ചും അപ്രതീക്ഷിതം. ഒന്നിരുട്ടി വെളുത്തപ്പോഴേക്കുമാണ് ചാലക്കുടി പ്രളയത്തില്‍ മുങ്ങിയത്. പഴയ കൈവഴികള്‍ തേടി പുഴ കയറിവന്നു. ചാലക്കുടി ടൗണിനോട് ചേര്‍ന്ന നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. ഓട്ടോ ഡ്രൈവറായ ജെയ്‌സണിന്റെ വീട് പ്രളയജലത്തില്‍ മുങ്ങി വാസയോഗ്യമല്ലാതായി.
ജെയ്‌സണും ഭാര്യയും രണ്ടു മക്കളുമായിരുന്നു വീട്ടില്‍ താമസം. അപകടത്തെ തുടര്‍ന്ന് കാലിന് സ്വാധീനം കുറഞ്ഞ ജെയ്‌സണ്‍ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
പ്രളയം കഴിഞ്ഞതോടെ , പുതിയ വീടെന്നത് സ്വപ്‌നമായവരുടെ കൂട്ടത്തിലേക്ക് ജെയ്‌സണ്‍ കൂടി എത്തുകയാണ്.
പട്ടയമില്ലാത്ത ഭൂമിയിലായിരുന്നു താമസം എന്നതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ജെയ്‌സണ്‍ കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here